പരസ്പരം ഏറ്റുമുട്ടി പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സ്പീക്കർ നാൻസി പെലോസിയും

മെക്സിക്കൻ മതിലിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ പരസ്പരം ഏറ്റുമുട്ടി പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സ്പീക്കർ നാൻസി പെലോസിയും.ഭരണസ്തംഭനം തുടരുന്ന സാഹചര്യത്തിലാണ് ഇരുവരും നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. യു എസ് കോൺഗ്രസിൽ വാർഷിക പ്രസംഗം നടത്തുന്നതിൽ നിന്ന് ട്രംപിനെ സ്പീക്കർ നാൻസി പെലോസി കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.ഇതിന് മറുപടിയായി സ്പീക്കറുടെ അഫ്ഗാൻ സന്ദർശനം തടഞ്ഞാണ് ട്രംപ് തിരിച്ചടിച്ചത്.ഇതോടെ അമേരിക്കയിൽ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിൽ തുടരുന്ന പോരാട്ടം കൂടുതൽ രൂക്ഷമാവുകയാണ്.
ട്രഷറി പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വാർഷിക പ്രസംഗം നീട്ടി വയ്ക്കുന്നതാവും നല്ലതെന്നാണ് നാൻസി പെലോസി അഭിപ്രായപ്പെട്ടത്.പിന്നാലെയാണ് പെലോസിയുടെ അഫ്ഗാൻ സന്ദർശനം തടഞ്ഞ് ട്രംപ് മറുപടി നകിയത്.യാത്രക്ക് സൈനിക വിമാനം നിഷേധിച്ച ട്രംപ് അതിർത്തി സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിൽ സഹകരിക്കാൻ പെലോസി വാഷിംഗ്ടണിൽ തന്നെ തുടരുന്നതാണ് നല്ലതെന്ന് തിരിച്ചടിച്ചു.എന്നാൽ സ്വകാര്യ സന്ദർശനവുമായി പെലോസിക്ക് മുന്നോട്ട് പോകാവുന്നതാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.അതേ സമയം ട്രഷറി സ്തഭനവും ഭരണ പ്രതിസന്ധിയും ഇപ്പോഴും അയവില്ലാതെ തുടരുകയാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here