Advertisement

ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന വൈദികര്‍ക്കും സന്യസ്തര്‍ക്കും മാര്‍ഗരേഖയുമായി സഭാ സിനഡ്

January 18, 2019
Google News 1 minute Read

സമീപകാലത്ത് ചില വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പരസ്യ പ്രതിഷേധങ്ങള്‍ അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചതായി സീറോ മലബാര്‍ സഭാ സിനഡ്. ഇവര്‍ സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കളിപ്പാവയായി മാറി. സുതാര്യതയ്‌ക്കെന്ന വ്യാജേന ചിലര്‍ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സിനഡ് തീരുമാനങ്ങള്‍ വിശദീകരിക്കുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലറിലാണ് വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read Also: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (18-01-2019)

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭാ സിനഡാണ് വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. പൊതു സമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും സന്യസ്തരും കാനോനിക നിയമങ്ങള്‍ പാലിക്കണമെന്ന് സിനഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും അനുമതിയില്ലാതെ പങ്കെടുക്കരുതെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

Read Also: ശബരിമല; സര്‍ക്കാരിന്റെ യുവതീ പട്ടികയില്‍ പുരുഷനും!

സഭയില്‍ വിഭാഗീയത അനുവദിക്കാനാവില്ല. അച്ചടക്ക ലംഘനത്തില്‍ കര്‍ശന നടപടി വേണമെന്നും സിനഡ് തീരുമാനങ്ങള്‍ വിശദീകരിക്കുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പറയുന്നു. ഗുരുതര അച്ചടക്കം ലംഘനം നടത്തിയവരില്‍ നിന്ന് വിശദീകരണം തേടണം. തൃപ്തികരമല്ലെങ്കില്‍ നടപടി വേണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. സഭാ സംഘടനയെന്ന പേരില്‍ സഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പ്രതിരോധിക്കാനും സഭാംഗങ്ങളോട് സര്‍ക്കുലര്‍ പറയുന്നു.

Read Also: മെല്‍ബണില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പരയും സ്വന്തം

ഭൂമി കച്ചവട വിവാദത്തില്‍ അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ട് വൈകാതെ വത്തിക്കാന് സമര്‍പ്പിക്കും. ഇതോടെ പ്രശ്‌നങ്ങളുടെ നിജസ്ഥിതി വ്യക്തമാകുമെന്നും പരിഹാരത്തിന് അവസരമൊരുങ്ങുമെന്നും സര്‍ക്കുലര്‍ പറയുന്നു. ഈ വിഷയത്തില പരസ്യ പ്രസ്ഥാവനകള്‍ വിലക്കാനും സിനഡ് നിര്‍ദേശിക്കുന്നു. പുതിയ മീഡിയ കമ്മീഷനെയും സഭ നിയോഗിച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ച പള്ളികളില്‍ വായിക്കാന്‍ നിര്‍ദേശിച്ചാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here