ഒരു മില്യണ്‍ ഗ്രൂപ്പിലേക്ക് പ്രാണയുടെ ടൈറ്റില്‍ ഗാനം

ratheesh vega

രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിച്ച വികെ പ്രകാശ് ചിത്രത്തിലെ ടൈറ്റില്‍ ഗാനം യുട്യൂബില്‍ ഒരു മില്യണ്‍ വ്യൂ പട്ടികയിലേക്ക്. പഞ്ചഭൂതങ്ങളെ ആധാരമാക്കി ഒരുക്കിയ ടൈറ്റില്‍ ഗാനമാണിത്. സംസ്കൃതത്തില്‍ ഒരുക്കിയ വരികളുമായി എത്തിയ ഗാനം ജനുവരി 12നാണ്  നടന്‍ മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് പേജിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്നത്.

ബികെ ഹരിനാരായണന്റേതാണ് വരികള്‍. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. അത് കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം സംസ്കൃതത്തിലാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. എന്ന് നിന്റെ മൊയ്തീനിലെ ശാരദാമ്പരം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച  ശില്‍പ രാജും പി ജയചന്ദ്രനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രണയിലെ മറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അരുണ്‍ വിജയും, ലൂയിസ് ബാങ്സും ചേര്‍ന്നാണ്.

ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. നിത്യാ മേനോനാണ് ചിത്രത്തിലെ നായിക. സുരഷ് രാജ് നിര്‍മിക്കുന്ന ചിത്രത്തിനായി റസൂല്‍ പൂക്കൂട്ടിയാണ് ശബ്ദ വിന്യാസം നിര്‍വഹിക്കുന്നത്.

അനൂപ് മേനോന്റെ കിങ് ഫിഷ്, ഗിന്നസ് പക്രുവിന്റെ ഇളയരാജ എന്നീ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് രതീഷ് വേഗ ഇപ്പോള്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top