ഭാഷാ അതിര്‍ത്തികള്‍ കടന്നൊരു മമ്മൂട്ടി മാജിക്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തെലുങ്ക് ചിത്രം ‘യാത്ര’യില്‍ വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ വേഷവും ഭാവവും തന്നിലേക്ക് പകര്‍ത്താന്‍ മമ്മൂട്ടി എന്ന നടന് എത്രത്തോളം സാധിച്ചിട്ടുണ്ടെന്ന് കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. സിനിമയുടെ ട്രെയിലറും പോസ്റ്ററുകളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ തെലുങ്ക് ഡബിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയത്. ശബ്ദ ഗാംഭീര്യം കൊണ്ട് തെലുങ്ക് സിനിമാ ലോകത്തെ മമ്മൂട്ടി ഞെട്ടിക്കുമെന്നാണ് ഈ വീഡിയോ പങ്കുവെച്ച് ആരാധകര്‍ അവകാശപ്പെടുന്നത്. ‘മമ്മൂട്ടിയെന്നാല്‍ ശബ്ദങ്ങളുടെ യാത്ര’യെന്ന മുഖവരയോടെ ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.
‘മണിക്കൂറുകളും ദിവസങ്ങളും നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ പൂര്‍ണത പിറക്കുന്നത്. പറഞ്ഞതുപോലെ അഭിനയ പ്രകടനത്തിന്റെ പാതിയും സംഭാഷണം എങ്ങനെ പറയുന്നു എന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും തിരിച്ചറിയുന്നു. നിങ്ങള്‍ ഒരു ഇതിഹാസം തന്നെ. ചെയ്യുന്ന കലയിലെ മാസ്റ്ററും. നന്ദി മമ്മൂട്ടി ഗരു…’ സംവിധായകന്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here