സ്ത്രീകള്‍ക്ക് എല്ലാ യോഗങ്ങളിലും പ്രവേശനം; മാരാമണ്‍ കണ്‍വെന്‍ഷന്‍ രാത്രി യോഗങ്ങള്‍ നിര്‍ത്തലാക്കി

മാരമൺ കൺവെൻഷൻ രാത്രി യോഗങ്ങൾ നിർത്തലാക്കി. സ്ത്രീകൾക്ക് എല്ലാ യോഗങ്ങളിലും പ്രവേശനം ഉറപ്പാക്കികൊണ്ടാണ് പുതിയ സമയക്രമം. 6.30ന് ശേഷം കൺവെൻഷൻ നഗറിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയാണ് 6.30ന് ശേഷമുള്ള യോഗങ്ങൾ നിർത്തലാക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്. കോടതി ഇടപെടൽ മുന്നിൽ കണ്ടാണ് തീരുമാനം. സ്ത്രീകള്‍ക്ക് കൂടി പങ്കെടുക്കാവുന്ന തരത്തില്‍ യോഗത്തിന്റെ സമയം ക്രമീകരിക്കും. നേരത്തെ, 6.30 ന് തുടങ്ങുന്ന സായാഹ്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. സായാഹ്ന യോഗങ്ങള്‍ ഇനിമുതല്‍ വൈകീട്ട് അഞ്ചിന് തുടങ്ങുമെന്ന് മാര്‍ത്തോമാ സഭ വ്യക്തമാക്കി. 6.30 ന് അവസാനിക്കുന്ന യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം.
പുതിയ തീരുമാനപ്രകാരം യുവവേദി കുടുംബവേദി യോഗങ്ങൾ കോഴഞ്ചേരി പള്ളിയിലേക്ക് മാറ്റി. രാത്രി യോഗങ്ങൾക്ക് പകരം ഏർപെടുത്തിയ സായാഹ്ന യോഗങ്ങൾ വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച് ആറരയ്ക്ക് അവസാനിപ്പിക്കും. കേരളത്തിലെ രാഷ്ട്രീയ സാമുദായിക മേഖലകളിലെ അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണ് പരിഷ്കാരമെന്ന് മാർത്തോമ്മ സഭാദ്ധ്യക്ഷൻ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ കൺവെൻഷനിലെ എല്ലാ യോഗത്തിലും സ്ത്രീ പ്രാധിനിധ്യം ഉറപ്പായി. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കൺവെൻഷനാണ് മാരാമണിലേത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here