പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ: മോദി

പ്രതിപക്ഷ പാർട്ടികളുടെ മഹാസംഖ്യം തനിക്കെതിരെയല്ലെന്നും അത് രാജ്യത്തെ ജനങ്ങള്‍ക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാർട്ടികള്‍ക്ക് ഇപ്പോഴും ഒറ്റക്ക് നില്‍ക്കാനായിട്ടില്ല, സീറ്റുകള്‍ വീതം വെക്കുന്ന കാര്യത്തില്‍ തർക്കിച്ചു കൊണ്ടിരിക്കുകയാണ്. പൊതുമുതല്‍ തട്ടിയെടുക്കാന്‍ സമ്മതിക്കാതിരുന്നതിനാല്‍ ചിലർ തനിക്കെതിരെ മഹാസഖ്യമെന്ന പേരില്‍ ഒത്ത് കൂടിയിരിക്കുകയാണെന്നും മോദി വിമർശിച്ചു.
Read More: ‘ട്രോള്‍ സമര്‍പ്പയാമി’; ശശികലയുടെ ‘ശതം സമര്‍പ്പയാമി’ സൂപ്പര്‍ഹിറ്റാക്കി ട്രോളന്‍മാര്‍
പ്രതിപക്ഷ കക്ഷികള്‍ സ്വന്തം നിലനില്‍പ്പിനായി പരിശ്രമിക്കുമ്പോള്‍ താന്‍ രാജ്യത്തിന്റെ താല്‍പര്യത്തിനുവേണ്ടി നിലകൊള്ളുകയാണെന്നും മോദി പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: ഭാഷാ അതിര്‍ത്തികള്‍ കടന്നൊരു മമ്മൂട്ടി മാജിക്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു എന്നാണ് അവകാശവാദം. എന്നാല്‍, ഒരുമിച്ചവര്‍ എല്ലാം ഇപ്പോള്‍ തന്നെ തര്‍ക്കങ്ങള്‍ ആരംഭിച്ചു. അഴിമതിക്കെതിരെയുള്ള തന്റെ നടപടികള്‍ ചിലരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവിലെ പണം കൊള്ളയടിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here