മുനമ്പം മനുഷ്യക്കടത്ത്; ഡൽഹിയിൽ നിന്ന് അറസ്റ്റിലായ പ്രഭുവിനെ ആലുവയിൽ എത്തിച്ചു

മുനമ്പം മനുഷ്യക്കടത്ത് കേസിൽ ഡൽഹിയിൽ നിന്ന് അറസ്റ്റിലായ പ്രഭുവിനെ ആലുവയിലേക്ക് എത്തിച്ചു. പ്രത്യേക അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിൽ പ്രഭുവിനെ ചോദ്യം ചെയ്ത് വരികയാണ്. പ്രഭുവിന്റെ ഭാര്യയും കുട്ടിയും മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ച സംഘത്തിൽ ഉണ്ടാണ് പൊലീസിന് കിട്ടിയ സൂചന. രാവിലെ മുനമ്പം സി.ഐയുടെ നേതൃത്യത്തിലുള്ള സംഘം ഇയാളെ വിമാന മാർഗം കൊച്ചിയിൽ എത്തിക്കുയായിരുന്നു.
അലുവ റൂറൽ എസ്പി രാഹുൽ ആർ നായരിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മനുഷ്യക്കടത്ത് സംബന്ധിച്ചുള്ള അന്യേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും പ്രതികളെ കുറിച്ച് കൃത്യമയ ധാരണ പോലീസിനുണ്ടെന്നും രാഹുൽ ആർ നായർ പറഞ്ഞു. മനുഷ്യ കടത്ത് സംഘത്തെ കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് പ്രഭുവും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here