മുനമ്പം മനുഷ്യകടത്ത്; 10 ഇടനിലക്കാരുണ്ടെന്ന് പൊലീസ്

മുനമ്പം മനുഷ്യകടത്ത് കേസിൽ 10 ഇടനിലക്കാരുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ശ്രീകാന്തനും സെൽവനുമക്കമുള്ള ഇടനിലക്കാർക്ക് പണം പിരിക്കാൻ പ്രഭു സഹായം നൽകിയതായി പൊലീസ് സ്ഥിരീകരിച്ചു.
Read More: ‘റൗഡി ബേബി’ക്ക് ചുവടുവെച്ച് പേളിയും ശ്രീനിഷും; വിവാഹ നിശ്ചയ വീഡിയോ വൈറല്‍
മുനമ്പം മനുഷ്യകടത്തുമായി ബന്ധപ്പെട്ട് 10 ഇടനിലക്കാരുണ്ടെന്നാണ് പൊലീസിന് മനസിലാക്കാൻ കഴിഞ്ഞത്. ശ്രീകാന്തനും സെൽവനും അടക്കമുള്ള ഇടനിലക്കാർ രണ്ട് ലക്ഷം രൂപ ഒരാളിൽ നിന്ന് വാങ്ങിയിരുന്നു. സമാനമായി നൂറ്
പേരെ ബോട്ടിൽ കയറ്റിവിട്ടതായും പോലീസിന് വിവരം ലഭിച്ചു. കസ്റ്റഡിയിലുള്ള പ്രഭുവിനെ ചോദ്യം ചെയ്തതിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കയത്. പ്രഭുവിനും മനുഷ്യകടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. വിദേശത്തേക്ക് കടന്നവരിൽ ഇയാളുടെ ഭാര്യയും മകളുമുണ്ട്. സാധനങ്ങൾ വാങ്ങി പോയി തിരച്ചെത്താൻ വൈകിയതിനാൽ ഇയാൾക്ക് ബോട്ടിൽ പോകാനായില്ല.
Read More: ഹൃദയത്തില്‍ വിങ്ങലായി ഒരു അച്ഛന്‍ കഥാപാത്രം; പേരന്‍പിന്റെ പുതിയ ടീസര്‍ പുറത്ത്
ഡൽഹിയിൽ നിന്ന് ആളെക്കൂട്ടാനും പണം പിരിക്കാനും പ്രഭുവും ഇടനിലക്കാരനും ഉണ്ടായിരരുന്നു. ഇയാളുടെ അറസഅററ് ഉടൻ രേഖപ്പെടുത്തും.20 ദിവസത്തേക്കുള്ള അരിയും ഭക്ഷസാധനങ്ങളുമായാണ് സംഘം മുനമ്പത്തു നിന്ന് യാത്രതിരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here