ഹൃദയത്തില്‍ വിങ്ങലായി ഒരു അച്ഛന്‍ കഥാപാത്രം; പേരന്‍പിന്റെ പുതിയ ടീസര്‍ പുറത്ത്

ഹൃദയത്തില്‍ വിങ്ങലായി ഒരു അച്ഛന്‍ കഥാപാത്രം. ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ പേരന്‍പിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചുള്ള വിലയിരുത്തല്‍ ഇങ്ങനെയാണ്. പ്രതീക്ഷകളെ വനോളം ഉയര്‍ത്തി പേരന്‍പിന്റെ അടുത്ത ടീസര്‍ കൂടി പുറത്തിറക്കി. ഹൃദയഭേദകമാണ് പുതിയ ടീസര്‍. മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് പുതിയ ടീസര്‍ പുറത്ത് വിട്ടത്.
റാം സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഐ.എഫ്.എഫ്.ഐയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്ത് വന്ന ടീസറുകളും ട്രെയിലറും മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറിയിരുന്നത്. മമ്മൂട്ടിയെക്കൂടാതെ അഞ്ജലി, സാദന തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രൂവരി ഒന്നിന് തീയേറ്ററുകളിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here