ആര്‍.എസ്.പി കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് യുഡിഎഫിനോട് ആലോചിച്ച്: രമേശ് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലത്തെ സ്ഥാനാര്‍ത്ഥിയെ ആര്‍.എസ്.പി പ്രഖ്യാപിച്ചത് യുഡിഎഫുമായി ആലോചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലം സീറ്റ് ആര്‍.എസ്.പിയുടേതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്‍ കെ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.
കൊല്ലത്ത് ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രനെ ഇന്നലെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അസീസ് പ്രഖ്യാപിച്ചത്. നിലവില്‍ സിറ്റിങ് എംപിയായ പ്രേമചന്ദ്രന്‍ തന്നെ കൊല്ലത്ത് മത്സരിക്കുമെന്ന് അസീസ് പറഞ്ഞു. മണ്ഡലത്തിനായി മറ്റാരും അവകാശ വാദം ഉന്നയിക്കാത്ത സാഹചര്യത്തില്‍ ആര്‍.എസ്.പി മത്സരിക്കുമെന്നും അസീസ് വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here