മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനം അവസാനിക്കുന്നു

വിവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം അവസാനിക്കുന്നു. ഭക്തര്‍ക്കുള്ള ദര്‍ശനം ഇന്ന് അവസാനിക്കും. പന്തളം രാജ പ്രതിനിധിയുടെ ദര്‍ശനത്തിനുശേഷം നാളെ രാവിലെ നട അടയ്ക്കും.
Read More: സ്വതന്ത്ര ഇന്ത്യയിലെ രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞതായിരുന്നു ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടന കാലം. നട തുറന്ന ദിവസം മുതല്‍ മകരവിളക്ക് ദിവസം വരെ സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായി. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ചരിത്രത്തിലാദ്യമായി ശബരിമല പലപ്പോഴും സംഘര്‍ഷത്തിനു വേദിയായി. ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നതിനു പുറമെ വരുമാനത്തേയും ദോഷകരമായി ബാധിച്ചു. മണ്ഡലകാലത്താകട്ടെ മലയാളിഭക്തരുടെ എണ്ണത്തിലും കുറവുണ്ടായി.
Read More: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (19-01-2019)
സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ബിന്ദു, കനകദുര്‍ഗ, മഞ്ജു എന്നീ മലയാളി യുവതികളും ശ്രീലങ്കന്‍ സ്വദേശിനി ശശികലയും ശബരിമലയില്‍ ദര്‍ശനം നടത്തി. തീര്‍ത്ഥാടന കാലത്തിനു സമാപനം കുറിച്ചുകൊണ്ട് ഇന്ന് സന്നിധാനത്ത് ഹരിവരാസനം പാടി നട അടച്ചശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. മലദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ള ചടങ്ങാണിത്. തുടര്‍ന്ന് നാഴെ പുലര്‍ച്ചെ അഞ്ച് മണിക്ക് നട തുറക്കുമെങ്കിലും പന്തളം രാജപ്രതിനിധിക്ക് മാത്രമായിരിക്കും ദര്‍ശനം. തിരുവാഭരണം തിരികെ വാങ്ങി രാജപ്രതിനിധി മടങ്ങുന്നതോടെ ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് സമാപനമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here