Advertisement

‘ശതം സമര്‍പ്പയാമി’ തുക പോയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; പൊളിച്ചടുക്കി സുരേന്ദ്രന്‍

January 19, 2019
Google News 0 minutes Read

ശബരിമല കര്‍മസമിതി തുടങ്ങിയ ശതം സമര്‍പ്പയാമിയിലേക്ക് അയച്ച പണം എത്തിയത് മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പോസ്റ്റിന് പിന്നാലെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട നമ്പറും കെ. സുരേന്ദ്രന്റെയും അയ്യപ്പന്റേയും ചിത്രം പതിച്ച് ഫേസ്ബുക്കില്‍ പ്രചരിച്ച പോസ്റ്റാണ് പണി പറ്റിച്ചത്. ചിത്രം കണ്ട് നിരവധി പേരാണ് പണം അയച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതിലെ കള്ളത്തരം ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ കയ്യോടെ പിടികൂടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യാജ സന്ദേശം പൊളിച്ചടുക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റില്‍ സി.പി.ഐ.എമ്മും എസ്.ഡി.പി.ഐയുമാണ് ഇതിന് പിന്നിലെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. ആരും തെറ്റിദ്ധരിക്കരുതെന്ന് ആഹ്വാനം ചെയ്ത സുരേന്ദ്രന്‍ ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ടും ചേര്‍ത്തിട്ടുണ്ട്.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക. ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here