Advertisement

ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

January 20, 2019
0 minutes Read
bjp

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപി നടത്തുന്ന സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. 48 ദിവസം നീണ്ടുനിന്ന സമരത്തിനാണ് ഇതോടെ അവസാനമാകുന്നത്. ഇന്ന് രാവിലെ 10.30 നാണ് സമരം അവസാനിപ്പിക്കുക. അതേസമയം, ശബരിമല വിഷയത്തില്‍ സമരവുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. ഏത് തരത്തിലുള്ള സമരവുമായി മുന്നോട്ട് പോകണമെന്ന് ഉടന്‍ തീരുമാനിക്കും. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തുന്നതില്‍ നിന്ന് ബിജെപി പിന്‍വാങ്ങില്ലെന്നാണ് സംസ്ഥാന അധ്യക്ഷനും വൃക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top