Advertisement

കര്‍ണ്ണാടക; എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മദ്യക്കുപ്പികൊണ്ടുള്ള അടിയേറ്റ്

January 20, 2019
Google News 0 minutes Read
karnataka

കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന ഒരു എംഎല്‍എയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനന്ദ് സിംഗ് എന്ന എംഎല്‍എയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റൊരു എംഎല്‍എയായ ജെഎന്‍ ഗണേഷ് മദ്യക്കുപ്പികൊണ്ട് തലയ്ക്ക് അടിച്ചാണ് പരിക്കേറ്റതെന്നാണ് സൂചന. ഗണേഷ് ബിജെപിയിലേക്ക് കൂറുമാറുകയാണെന്ന ആനന്ദ് ആരോപിച്ചതില്‍ ക്രുദ്ധനായി ആക്രമിക്കുകയായിരുന്നു.

ബെംഗളൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ആനന്ദ്. ആദ്യം വാര്‍ത്ത നിഷേധിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ആനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here