‘പിണറായി വിജയന്‍ സിപിഎമ്മിലെ അവസാന മുഖ്യമന്ത്രി’: ഷിബു ബേബി ജോണ്‍

പിണറായി വിജയന്‍ സിപിഎമ്മിലെ അവസാന മുഖ്യമന്ത്രിയായിരിക്കുമെന്ന് ആര്‍എസ്പി ബി നേതാവ് ഷിബു ബേബി ജോണ്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറപടിയായി ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് പിണറായി വിജയന്‍ സിപിഎമ്മിലെ അവസാന മുഖ്യമന്ത്രിയാകുമെന്ന് ഷിബു പറയുന്നത്.
ജനസംഘം മുതല്‍ പിഡിപി വരെയുള്ള സംഘടനകളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട ഏക പ്രസ്ഥാനം സിപിഎമ്മാണെന്ന് ഷിബു പറയുന്നു. അതുകൊണ്ട് തന്നെ അവരുടെ നേതാവായ കൊടിയേരിയില്‍ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് ആര്‍എസ്പിക്ക് ഇല്ല. ബിജെപി പരസ്യമായി വര്‍ഗീയത പറയുമ്പോള്‍ സിപിഐഎം പരസ്യമായി മതേതരത്വം പറയുകയും എന്നാല്‍ അവരുടെ ഒരോ ശ്വാസത്തിലും വര്‍ഗീയത നിഴലിച്ച് നില്‍ക്കുന്നതായും കാണാം.
ഇതിനു ഉദാഹരണമാണ് ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് ആര്‍സ്പിക്കെതിരെ ബിജെപി ബാദ്ധവം ആരോപിക്കുന്നതെന്നും ഷിബു പറഞ്ഞു.
അതിന് സഹായകരമായി അവര്‍ ഉപയോഗിക്കുന്ന പ്രചരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന്‍ ഇടപ്പെട്ട് ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ മാറ്റി ദുര്‍ബലനായ പി എം വേലായുധനെ കൊണ്ടുവന്നത്. ഇത് തെളിയിക്കുന്നത് നവോത്ഥാനത്തെക്കുറിച്ചും പുരോഗമന മുന്നേറ്റത്തെക്കുറിച്ചും വാചാലമാകുന്നവരുടെ മനസ്സില്‍ അയിത്തവും സവര്‍ണ്ണ മേധാവിത്വചിന്താഗതിയും ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here