അനിശ്ചിതകാല ശയനപ്രദക്ഷിണ സമരത്തിനൊരുങ്ങി പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാര്‍

സമരത്തിനൊരുങ്ങി പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാര്‍. നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ടാംഘട്ട സമരം നടത്താനാണ് തീരുമാനം. അനിശ്ചിതകാല ശയനപ്രദക്ഷിണ സമരമാണ് ജീവനക്കാര്‍ നടത്തുക.
ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കെഎസ്ആര്‍സിയിലെ 3861 എംപാനല്‍ ജീവനക്കാരാണ് പ്രതിസന്ധിയിലായത്. പിഎസ്‌സി റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന നാലായിരത്തോളം പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ പിരിച്ചു വിടല്‍ നടപടി നേരിട്ട ഒരു വിഭാഗം ജീവനക്കാര്‍ സമരരംഗത്തിറങ്ങി. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരം വരെ ലോങ് മാര്‍ച്ച് നടത്തിയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ 2500 പേര്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here