Advertisement

‘കുടിയേറ്റക്കാരെ സംരക്ഷിക്കാം’; പ്രതിസന്ധി തരണം ചെയ്യാന്‍ അടവുമാറ്റി ട്രംപ്

January 20, 2019
Google News 1 minute Read
Trump Threatens To Withdraw US From WTO

രാജ്യത്ത് തുടരുന്ന സാമ്പത്തിക അടിയന്തരാവസ്ഥക്ക പരിഹാരമായി കുടിയേറ്റനയത്തിൽ അയവു വരുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്‌സിക്കൻ മതിലിന് സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാണ് ട്രംപിന്റെ പുതിയ നീക്കം.

Read Also: ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

കുടിയേറ്റക്കാരായ കുടുംബങ്ങളോടുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലപാട് അമേരിക്കയിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ചതും കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപിരിച്ചതും ട്രംപിനെതിരെ ജനരോഷം വർദ്ധിക്കാൻ കാരണമായി. എന്നാൽ കുടിയേറ്റനയത്തിലുള്ള നിലപാടിൽ അയവു വരുത്താനുള്ള തീരുമാനത്തിലാണ് അമേരിക്കൻ പ്രസിഡന്റ്. കുടിയേറ്റക്കാർക്കുള്ള സംരക്ഷണം നീട്ടാൻ തയ്യാറാണെന്നതാണ് ട്രംപ് അവസാനമായി അറിയിച്ച തീരുമാനം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മെക്‌സിക്കൻ മതിലിന് സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള നീക്കമാണ് ട്രംപിന്റേതെന്നാണ് വിലയിരുത്തൽ.

Read Also: ‘ശതം സമര്‍പ്പയാമി’ തുക പോയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; പൊളിച്ചടുക്കി സുരേന്ദ്രന്‍

അമേരിക്കയിലെ എട്ടു ലക്ഷത്തോളം ജീവനക്കാർ നാലാഴ്ചയായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. അടഞ്ഞുകിടക്കുന്ന സർക്കാർ സംവിധാനങ്ങൾ താൽക്കാലികമായെങ്കിലും പ്രവർത്തിപ്പിക്കാനുള്ള നീക്കവുമായി റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ സെനറ്റ് യോഗത്തിനെത്തിയെങ്കിലും ഫലം കണ്ടില്ല. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ട്രംപ്. തെക്കു ഭാഗത്തെ മെക്‌സിക്കോ അതിർത്തിയിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ മതിൽ കെട്ടിയേ തീരൂവെന്നായിരുന്നു ട്രംപിന്റെ വാദം. മതിലിനുവേണ്ടി കോൺഗ്രസ് 570 കോടി ഡോളർ അുനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യം ഡമോക്രാറ്റിക് അംഗങ്ങൾ തള്ളിയതോടെയാണ് രാജ്യത്ത് ഭരണസ്തംഭനം ഉടലെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here