ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വിജയക്കുതിപ്പ് തുടരുന്നു

huddersfield manchester city

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വിജയക്കുതിപ്പ് തുടരുന്നു. ഹഡേഴ്സ്ഫീൽഡ് ടൌണിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. ലിവർപൂളിനെ പിന്നാലെ ഓടിപ്പിടിക്കുകയാണ് ലീഗിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി. യൂറോപ്പിൽ സീസണിൽ നൂറ് ഗോൾ തികക്കുന്ന ആദ്യ സംഘമായും മാറി സിറ്റി. ഹഡേഴ്സ്ഫീൽഡിനെതിരെ ഡനീലോയാണ് പെപ് ഗ്വാർഡിയോളയുടെ സംഘത്തിനായി തുടക്കമിട്ടത്. പതിവ് പോലെയുള്ള കൂട്ടായ നീക്കം രണ്ടാം ഗോളിന് കാരണമായി.

56 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ലിവർപൂളുമായി നാല് പോയിന്‍റിന്‍റെ വ്യത്യാസമുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top