കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്തര്‍ദേശീയ സര്‍വീസുകള്‍ തുടങ്ങുന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടൂതല്‍ ആഭ്യന്തര,അന്തര്‍ദേശീയ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് വിവിധ വിമാന കമ്പനികള്‍. ജനുവരി 25 മുതല്‍ സര്‍വീസ് ആരംഭിക്കും. അനിയന്ത്രിതമായ ടിക്കറ്റ് നിരക്ക് കുറക്കുമെന്നു എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സും വ്യക്തമാക്കി. വിവിധ വിമാന കമ്പനി മേധാവിമാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
10 ആഭ്യന്തര വിമാന കമ്പനികളുടെയും 12 അന്താരാഷ്ട്ര വിമാന കമ്പനികളുടെയും മേധാവികളും പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജനുവരി 25 മുതല്‍ കണ്ണൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ബാഗ്ലൂര്‍, ഹൈദരബാദ്, ഹൂബ്‌ളി, ഗോവ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകള്‍. ഫെബ്രുവരി 28 ന് മസ്‌ക്കറ്റിലേക്കും, മാര്‍ച്ച് 15 ന് കുവൈറ്റിലേക്കും, ഏപ്രില്‍ ആദ്യവാരത്തോടെ ജിദ്ദയിലേക്കും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കും തുടക്കം കുറിക്കും. മാര്‍ച്ച് 31 മുതല്‍ തിരുവനന്തപുരത്തേക്ക് ദിനം പ്രതി സര്‍വ്വീസ് ഉണ്ടാകും. ഇക്കാര്യങ്ങളില്‍ വിമാനക്കമ്പനി പ്രതിനിധികള്‍ സര്‍ക്കാരിന് ഉറപ്പു നല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.
കണ്ണൂരില്‍ നിന്ന് ബഹറിന്‍, കുവൈറ്റ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്പ്രസിന്റെ സര്‍വീസുകളും ഉടന്‍ ആരംഭിക്കും. അനിയന്ത്രിതമായ ടിക്കറ്റ് നിരക്ക് വര്‍ദ്ദനവ് ഉടന്‍ പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പും എയര്‍ ഇന്ത്യ പ്രതിനിധികള്‍ നല്‍കിയിട്ടുണ്ട്. സീ പ്ലെയ്ന്‍ പദ്ധതി കേരളത്തിലെ റിസര്‍വ്വോയറുകള്‍ കേന്ദ്രീകരിച്ച് പുനരാരംഭിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചു. വിശദ പഠനത്തിന് ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here