Advertisement

ശബരിമല പുന:പരിശോധന ഹര്‍ജികള്‍ നേരത്തെ പരിഗണിച്ചേക്കും

January 21, 2019
Google News 0 minutes Read
transgenders returned from sabarimala

ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുന:പരിശോധന ഹര്‍ജികള്‍ ഫെബ്രുവരി 8 ന് മുന്‍പ് പരിഗണിയ്ക്കാന്‍ സാധ്യത. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജ്ജികള്‍ ഫെബ്രുവരി 8ന് പരിഗണിയ്ക്കാന്‍ തിരുമാനിച്ചത് ഇക്കാര്യം വ്യക്തമാക്കുന്നു. ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയന്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് എസ് ജയ രാജ്കുമാര്‍ എന്നിവരും അഖില ഭാരതീയ മലയാളീ സംഘ് എന്ന സംഘടനയും ആണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. പുനപരിശോധന ഹര്‍ജ്ജികള്‍ക്ക് അനുബന്ധമായി ശബരിമല യുവതിപ്രവേശന വിഷയത്തില്‍ നാല് റിട്ട് ഹര്‍ജ്ജികളാണ് സുപ്രിംകോടതിയില്‍ ഉള്ളത്.

ഇവ ഫെബ്രുവരി 8 ന് പരിഗണിയ്ക്കും. വെബ്‌സൈറ്റിലാണ് സുപ്രിംകോടതി റിട്ട്  ഹര്‍ജികള്‍  പരിഗണിയ്ക്കുന്ന പുതിയ തിയ്യതി പ്രഖ്യാപിച്ചത്. നവംബര്‍ 13 നായിരുന്നു നാല് റിട്ട് ഹര്‍ജ്ജികളും സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ശേഷം റിട്ട് ഹര്‍ജികള്‍ കേള്‍ക്കാം എന്നായിരുന്നു അന്ന് സ്വീകരിച്ച നിലപാട്. അതായത് പുതിയ സാഹചര്യം പുനപരിശോധന  ഹര്‍ജികള്‍  ഫെബ്രുവരി എട്ടിനോ അതിന് മുന്‍പോ സുപ്രിംകോടതി പരിഗണിയ്ക്കും എന്ന് വ്യക്തമാക്കുന്നു.

പുനഃ പരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് ഭരണഘടന ബെഞ്ച് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആയതിനാല്‍ മുന്‍ നിശ്ചയിച്ചത് പ്രകാരം ജനുവരി 22 ന് പരിഗണിക്കാന്‍ ഇടയില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിന്നിട് വ്യക്തമാക്കിയിരുന്നു.ഭരണഘടന ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 27 വരെയാണ് അവധിയില്‍ തുടരുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here