ഉത്തരേന്ത്യയിൽ കർഷകരിൽ ഒരു പ്രധാന വിഭാഗം ആത്മഹത്യയുടെ വക്കിൽ

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കായി കർഷകർക്കെന്ന പേരിൽ നിരവധി ക്ഷേമ പദ്ധതികൾ പ്രഖ്യപിക്കുമ്പോഴും ഉത്തരേന്ത്യയിലെ കർഷകർ ദുരിതതത്തിലാണ്. വിളനാശം, താങ്ങവിലയിലെ കുറവ്, കാർഷിക കടങ്ങൾ തുടങ്ങി അനവധി പ്രശ്‌നങ്ങളാണവരുടേത്. 2019 ലോക്‌സഭ തിരഞെടുപ്പിൽ നീർണായക ശക്തിയായ കർഷക വിഭാഗത്തെ കാണാതെ രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രീയ നയം പൂർണമാകില്ല. കർഷകർക്കായി നിരവധി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചെന്ന് കേന്ദ്ര സർക്കാർ അവകാശപെടുമ്പോഴും ഉത്തരേന്ത്യയിലെ പാടങ്ങളിൽ വിളയുന്നത് കണ്ണീരാണ്. മാസങ്ങളെടുത്ത് വിളയിച്ച വിളകൾക്ക് അടിസ്ഥാന വില പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന കർഷകർ പറയുന്നു. കൃഷി ആവശ്യങ്ങൾക്കായെടുത്ത വായ്പകൾ, പലിശ സഹിതം കുമിഞു കൂടുന്നതും നിത്യജീവിതത്തെ ബാധിക്കുകയാണ്. ഉത്തരേന്ത്യയിൽ കർഷകരിൽ ഒരു പ്രധാന വിഭാഗം ആത്മഹത്യയുടെ വക്കിലാണ്.
കാർഷിക കടങ്ങൾ എടുതി തള്ളുന്നത് താൽക്കാലികാശ്വാസമാണെങ്കിലും, അതിനെ ശാശ്വതനടപടിയായി കൈകൊള്ളാനാവില്ലെന്നാണ് വിദഗ്ദർ വിലയിരുത്തുന്നു. കാർഷിക കടങ്ങൾ എടുതി തള്ളുന്നതിനൊപ്പം വിളകൾക്ക് ആർഹമായ വില ലഭിക്കുക, താങ്ങുവില വർദ്ധിപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here