പാലക്കാട് എടിഎം മോഷണശ്രമം; പത്തൊമ്പതുകാരന്‍ പിടിയില്‍

പാലക്കാട് നഗരത്തിൽ എ.ടി.എം മെഷീൻ തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശികളാണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പത്തൊമ്പൊത് വയസുള്ള സേലം സ്വദേശി മാധവനാണ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഓടി രക്ഷപ്പെട്ട ഒരാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച രാത്രിയാണ് പാലക്കാട് ശേഖരിപുരത്തെ സിൻഡിക്കേറ്റ് ബാങ്കിന്റെ എടിഎം തകർത്ത് പണം കവരാൻ ശ്രമിച്ചത്. ആയുധങ്ങൾ ഉപയോഗിച്ച് എടിഎം തകർത്തെങ്കിലും പണം നഷ്ടപ്പെട്ടിരുന്നില്ല. സേഫ്റ്റി അലാം മുഴങ്ങിയതോടെ പ്രതികൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സമീപത്തെ കടയിൽ നിന്നും എ ടി എം കൗണ്ടറിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.എടിഎം മോഷണ ശ്രമം ഉപേക്ഷിച്ച ശേഷം മൂവരും മലമ്പുഴയിലെ ഒരു ബേക്കറിയിൽ നിന്നും പണം കവരുകയും ചെയ്തു. ഇവർ തമിഴ്നാട്ടിലും നിരവധി എ ടി എം മോഷണ കേസുകളിൽ പ്രതികളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here