മണ്ഡല മകരവിളക്ക് സീസൺ അവസാനിച്ചു; കെഎസ്ആർടിസി വരുമാനത്തിൽ വൻ ഇടിവുണ്ടാകുമെന്ന ആശങ്കയിൽ മാനേജ്‌മെന്റ്

മണ്ഡലമകരവിളക്ക് സീസൺ അവസാനിച്ചതോടെ ആശങ്കയിൽ കെഎസ്ആർടിസി. വരുമാനത്തിൽ വൻ ഇടിവുണ്ടാകുമെന്നതാണ് മാനേജ്‌മെൻറിനെ ആശങ്കയിലാക്കുന്നത്. പ്രതിസന്ധി മറികടക്കാൻ പോംവഴി തേടുകയാണ് കോർപ്പറേഷന്റെ തലപ്പത്തുള്ളവർ.മണ്ഡല മകരവിളക്കു തീർഥാടനകാലത്ത് ശബരിമലയിൽ ഇത്തവണ വരുമാനം കുറഞ്ഞെങ്കിലും കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷനായിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പമ്പയിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ തടഞ്ഞത് ഗുണമായത് കെഎസ്ആർടി സിക്കാണ്. നിലയ്ക്കൽ പമ്പ ചെയിൻ സർവീസ് നേട്ടമുണ്ടാക്കി. ശബരിമല യാത്രയ്ക്ക് ഉയർന്ന നിരക്ക് ഈടാക്കി യതും വരുമാന വർദ്ധനവിന് കാരണമായി. കഴിഞ്ഞ സീസണിൽ 15 .2 കോടി രൂപയായിരുന്ന വരുമാനമാണ് ഇത്തവണ 45.2 കോടിയിലേക്ക് കുത്തനെ ഉയർന്നത് . ഡിജിറ്റൽ ടിക്കറ്റിംഗ് സംവിധാനം ഉൾപ്പെടെ പരീക്ഷണാടിസ്ഥാനത്തിൽ ശബരിമലയിൽ വിജയമെന്നാണ് മാനേജ്‌മെൻറ് അവകാശപ്പെടുന്നത് വസ്തുത മറ്റൊ ന്നെന്ന് തൊഴിലാളികൾ പറയുന്നു.
താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന് പിന്നാലെ ഉണ്ടായ പ്രതിസന്ധി വരുമാനത്തിൽ പ്രകടമാകാഞ്ഞത് ശബരിമല തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. പ്രതിദിനം ഒരു കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് കർമ്മ പദ്ധതി തയ്യാറാക്കിയ കെഎസ്ആർടിസിക്ക് വരും ദിവസങ്ങൾ പ്രയാസമേറിയതാകും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here