നരോദ്യ പാട്യ കൂട്ടക്കൊല കേസ്; നാല് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന നരോദ പാട്യ കൂട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട നാല് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തീവെപ്പ് നിയമവിരുദ്ധമായി സംഘം ചേർന്നു തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഉമേഷ് ഭായ്,രാജ്കുമാർ,ജസ്വന്ത് സിങ് രജ്പുത്,ഗോവിന്ദ് പർമർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഈ നാല് പ്രതികൾക്കും എതിരായ ശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു.
കലാപം നടന്ന സ്ഥലത്ത് പ്രതികൾ ഉണ്ടായിരുന്നു എന്നതിന് പോലീസ് സാക്ഷി മൊഴി മാത്രമാണ് തെളിവായി ഉള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ശിക്ഷ ശെരി വെച്ച ഹൈ കോടതി ഉത്തരവ് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് എ എൻ കാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.2002 ഫെബ്രുവരി 28 ന് നരോദ പാട്യയിൽ നടന്ന കൂട്ടക്കൊലയിൽ 97 മുസ്ലിങ്ങൾ ആണ് കൊല ചെയ്യപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here