രാജ്യത്ത് അവശ്യമരുന്നുകളെ നിർബന്ധമായും വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിബന്ധന കേന്ദ്രസർക്കാർ പിൻവലിച്ചു; 24 എക്സ്ക്ലൂസീവ്

രാജ്യത്ത് അവശ്യമരുന്നുകളെ നിർബന്ധമായും വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിബന്ധന കേന്ദ്രസർക്കാർ പിൻവലിച്ചു. വില കുറയ്ക്കെണ്ട മരുന്നുകളെ നിശ്ചയിക്കാനുള്ള അധികാരം നീതി ആയോഗിന്റെ സമിതിയ്ക്കാണ് കേന്ദ്രസർക്കാർ കൈമാറിയത്. ദേശീയ ഔഷധവിലനിർണയ സമിതി ഇതോടെ ഭലത്തിൽ ഇല്ലാതായ്. ഇറക്ക്മതി ചെയ്യുന്ന ജീവൻ രക്ഷാ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിൽ ഭേദഗതി വരുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. 24 എക്സ്ക്ലൂസീവ്.
കഴിഞ്ഞദിവസം നീതി ആയോഗിനുകീഴിൽ രൂപവത്കരിച്ച സമിതിക്ക് രാജ്യത്തെ ഔഷധ വില നിശ്ചയ അധികാരം നൽകുന്ന നടപടികളാണ് കേന്ദ്രസർക്കാർ പൂർത്തികരിച്ചത്. അവശ്യമരുന്നുകളെ നിർബന്ധമായും വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തുന്ന രീതി അവസാനിപ്പിച്ച കേന്ദ്രസർക്കാർ രാജ്യത്തെ വില കുറയ്ക്കുന്ന മരുന്നുകളെ നിശ്ചയിക്കാൻ സമിതിയെ ചുമതലപ്പെടുത്തി.
എറെ കൊട്ടിഘോഷിച്ച ദേശീയ ഔഷധവിലനിർണയ സമിതി ഇതോടെ അപ്രസക്തമായ്. ആരോഗ്യമന്ത്രാലയവും ഫാർമസ്യൂട്ടിക്കൽ വകുപ്പും തയ്യാറാക്കുന്ന പട്ടികയിൽനിന്ന് വില കുറയ്ക്കേണ്ട മരുന്നുകളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഇതുവരെ സമിതിയ്ക്കായിരുന്നു. സ്റ്റെന്റുകൾക്കും കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന അസ്ഥിഘടകങ്ങൾക്കും അടുത്തിടെ വില കുറച്ച സമിതിയുടെ നടപടി എറെ പ്രശംസിയ്ക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പുതിയ തിരുമാനത്തിൽ അസ്വാഭാവികമായ് ഒന്നും ഇല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദികരണം. അവശ്യമരുന്നുകളുടെ പട്ടികയിൽ നിലവിലുള്ള 750 മരുന്നുസംയുക്തങ്ങളുടെ വിലനിയന്ത്രണം അതേപടി തുടരും എന്നും മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല നേരത്തെ സമിതി നിർദ്ധേശിച്ച ഹൃദയത്തിൽ ഘടിപ്പിക്കുന്ന പേസ്മേക്കറും കൃത്രിമ ഇടുപ്പെല്ലും ഉൾപ്പെടെ 400-ലേറെ മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറയ്ക്കുന്ന നടപടിയും പിൻ വലിയ്ക്കില്ല.
Read More : ഇന്ത്യയിൽ നിരോധിച്ച മരുന്നുകളുടെ പട്ടിക പുറത്ത്
അതേസമയം രക്തസമ്മർദമളക്കുന്ന ഉപകരണം, സി.ടി.-എം.ആർ.ഐ. സ്കാനിങ് മെഷിനുകൾ, കൃത്രിമ അസ്ഥിഘടകങ്ങൾ തുടങ്ങി ഇതുവരെ വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടാത്ത ഉപകരണങ്ങൾക്ക് വില കുറയ്ക്കാൻ നീതി ആയോഗിന്റെ കീഴിൽ രൂപികരിച്ച സമിതി ആദ്യ തിരുമാനം . 50 മുതൽ 80 വരെ ശതമാനം വില നിയന്ത്രണമേർപ്പെടുത്താനാണ് നിർദ്ധേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here