രാജ്യത്തെ യുണിവഴ്സിറ്റികളിൽ സാമ്പത്തിക സംവരണ നടപടികൾ പൂർത്തിയാക്കാൻ യുജിസിയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം

center to dismiss UGC and introduce 14 member commission

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് സാംമ്പത്തിക സംവരണ നടപടികൾ വിദ്യാഭ്യാസ മേഖലയിൽ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ നടപടി. സംസ്ഥാനസർക്കാരുകളോട് അധിക ക്വാട്ട നടപടികൾ ഉടൻ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കത്ത് നൽകി. രാജ്യത്തെ യുണിവഴ്സിറ്റികളിൽ സാമ്പത്തിക സംവരണ നടപടികൾ പൂർത്തിയാക്കാൻ യുജിസിയ്ക്കും കേന്ദ്രസർക്കാർ നിർദ്ധേശം. അൺഎയ്ഡസ് കോളെജുകൾക്ക് സാമ്പത്തിക സംവരണ നിർദ്ധേശങ്ങൾ ഉറപ്പാക്കാനുള്ള പ്രത്യേക മാർഗ്ഗനിർദ്ധേശം.

124 ആം ഭരണഘടന ഭേഭഗതിയായ സാമ്പത്തിക സംവരണ നിർദ്ധേശം രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാർ തിരക്കിട്ട നടപടികൾ ആരംഭിച്ചു. 10 ശതമാനം അധിക ക്വാട്ട അനുവദിയ്ക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന ബാധ്യതകൾ അറിയിക്കാൻ നൽകിയ നിർദ്ധേശത്തിന് പിന്നാലെ അധിക ക്വാട്ട അടുത്ത അധ്യായനവർഷം മുതൽ ഉറപ്പാക്കാനാണ് കേന്ദ്രസർക്കാർ നടപടി. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയ ആണ് എല്ലാ സംസ്ഥാനങ്ങൾക്കും ഇതുസമ്പന്ധിച്ച ഉത്തരവ് നൽകിയത്. നിലവിലുള്ള സീറ്റുകളെ ബാധിയ്ക്കാത്ത വിധത്തിൽ അധിക ക്വാട്ട അനുവദിയ്ക്കാനാണ് നിർദ്ധേശം. അതായത് ഭലത്തിൽ 25 ശതമാനം സീറ്റുകളുടെ വർദ്ധന രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതുവഴി ഉണ്ടാകും. ഉത്തരവ് നടപ്പാക്കാനാവശ്യമായ സാമ്പത്തിക സഹായവും സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിൽ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്യുന്നു. സമാനമായ് രാജ്യത്തെ എല്ലാ യൂണിവഴ്സിറ്റികളിലും 10 ശതമാനം ക്വാട്ട ഉറപ്പാക്കാൻ യു.ജി.സി യെയും കേന്ദ്രസർക്കാർ ചുമതലപ്പെടുത്തി. രാജ്യത്തെ അൺ എയ്ഡഡ് സ്വാപനങ്ങളിലും ക്വാട്ടനിർദ്ധേശം കർശനമായ് പാലിയ്ക്കുന്നു എന്ന് ഉറപ്പ് വരുത്താനും കേന്ദ്രസർക്കാർ തിരുമാനിച്ചിട്ടുണ്ട്. ആകെയുള്ള 25,383 അഫിലിയേറ്റഡ് കോളേജുകൾക്കും 343 സ്വകാര്യ യൂണിവഴ്സിറ്റികൾക്കും 6700 സ്വാശ്രയ കോളെജുകൾക്കും ബാധകമാകുന്ന വിധത്തിൽ ഇതിനായ് പ്രത്യേക ബൈല പ്രസിദ്ധികരിയ്ക്കാനാണ് തിരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More