ദൂസര എറിയാന്‍ കുല്‍ദീപിന് ധോണിയുടെ നിര്‍ദേശം; ബോള്‍ട്ട് പുറത്ത് (വീഡിയോ)

dhoni

വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോണിക്ക് അറിയാം എങ്ങനെ വിക്കറ്റ് വീഴ്ത്തണമെന്നും. എത്രയോ വട്ടം നാം കണ്ടിട്ടുള്ളതാണ് ആ കാഴ്ച. ബൗളര്‍മാര്‍ക്ക് ധോണി പലപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ബാറ്റ്‌സ്മാന് അറിയാത്ത ഭാഷയിലായിരിക്കും ധോണി ടെക്‌നിക്കുകള്‍ പറഞ്ഞുകൊടുക്കുക. പലതവണയും ധോണിയുടെ നിര്‍ദേശം അനുസരിച്ച് പന്ത് എറിയുമ്പോള്‍ വിക്കറ്റും വീഴാറുണ്ട്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലും ധോണി ഇത് ആവര്‍ത്തിച്ചു.

ധോണിയുടെ നിര്‍ദ്ദേശം അതുപോലെ നടപ്പിലാക്കിയത് സ്പിന്നര്‍ കുല്‍ദീപ് യാദവ്. കുല്‍ദീപിന്‍റെ 38ാം ഓവറിലാണ് സംഭവം. ബാറ്റ് ചെയ്യുന്നത് ട്രെന്‍ഡ് ബോള്‍ട്ട്. ഉടനെ സ്റ്റംപിന് പിന്നില്‍ നിന്ന് ധോണിയുടെ നിര്‍ദേശമെത്തി; “ദൂസര വാലാ ഡാല്‍ സക്ത ഹേ ഇസ്‌കോ” (ഇയാള്‍ കണ്ണും അടച്ച് വെറുതെ പ്രതിരോധിക്കുകയാണ്. ഒരു ദൂസ്‌ര എറിഞ്ഞാല്‍ വീഴ്ത്താം). അടുത്ത പന്തില്‍ കുല്‍ദീപിന്റെ ദൂസ്‌രയെത്തി, ബോള്‍ട്ട് പുറത്ത്! ബോള്‍ട്ടിന്‍റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top