ആലപ്പാട് വിഷയം; വിദഗ്ധ റിപ്പോർട്ട് വരുന്നതു വരെ സീ വാഷിങ് നിർത്താമെന്ന് മന്ത്രി ഇപി ജയരാജൻ

ആലപ്പാട് മൈനിങ്ങ് നിർത്തി വെച്ച് കമ്പനി പൂട്ടാൻ സർക്കാരിന് കൂട്ട് നിൽക്കാനാവില്ലെന്ന് മന്ത്രി ഇപി ജയരാജൻ. എന്നാൽ ആലപ്പാട് നിവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ തയ്യാറാണെന്നും വിദഗ്ധ റിപ്പോർട്ട് വരുന്നതു വരെ സീ വാഷിങ് നിർത്താമെന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ സർക്കാരിന്റെ ഭാഗം പറഞ്ഞപ്പോഴാണ് അവർ ഡിമാൻഡുകൾ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ഖനന വിഷയത്തിൽ ആലപ്പാട് ജനകീയ സമരസമിതിയുമായി മന്ത്രി ഇ പി ജയരാജൻ നടത്തിയ ചർച്ചയ്ക്ക് ശേഷവും ഇതേ നിലപാടാണ് സർക്കാർ എടുത്തിരുന്നത്. ആലപ്പാട് ഖനനം നിർത്താനാവില്ലെന്നും സീ വാഷിങ് നിർത്താമെന്നും സർക്കാരിന് ഇതിൽ കൂടുതൽ ചെയ്യാനില്ലെന്നും ഇപി ജയരാജൻ അന്ന് പറഞ്ഞിരുന്നു.
Read More : ആലപ്പാട് ഖനനം ഉപേക്ഷിക്കാനാവില്ല; സീവാഷിങ്ങ് നിർത്തും : മന്ത്രി ഇപി ജയരാജൻ
കരിമണൽ സംഭരണത്തെക്കുറിച്ച് വിദഗ്ധ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം നൽകാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. സെസിലെ ശാസ്ത്രജ്ഞൻ ടി എൻ പ്രകാശനെയാണ് പഠിക്കാൻ നിയോഗിച്ചത്
അതുവരെ സീ വാഷിംഗ് നിർത്തിവെക്കാൻ ഐ ആർ ഇ യോട് നിർദേശിക്കുമെന്നും മന്ത്രി പറഞ്ഞു. അതുവരെ ഇൻലാന്റ് വാഷിംഗ് തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here