Advertisement

സംസ്ഥാനത്തെ ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിന്റെ നിയന്ത്രണങ്ങളിൽ നിന്ന് നീക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റി

January 23, 2019
Google News 0 minutes Read
petition regarding removal of temple from devaswom board postponed by sc

സംസ്ഥാനത്തെ ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിന്റെ നിയന്ത്രണങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികൾ ശബരിമല പുനപരിശോധന ഹരജികളിൽ തീരുമാനം ആകുന്നത് വരെ മാറ്റി വെക്കണമെന്ന് സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയിൽ. ക്ഷേത്ര വരുമാനം വക മറ്റുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം ആണെന്നും സര്ക്കാര് കോടതിയെ അറിയിച്ചു. സര്ക്കാര് സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം അനുവദിച്ചു കോടതി കേസ് ഇൗ മസം 31ലേക്ക് മാറ്റി.

കേരളത്തിലെ ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണം ഇനവശ്യപ്പെട്ട്‌ ബിജെപി നേതാക്കളായ സുബ്രമണ്യം സ്വാമിയും ടീ ജീ മോഹൻദാസും നൽകിയ ഹരജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ഇൗ ഹരാജികളും ശബരിമല യുവതി പ്രവേശത്തിന് എതിരായ പുനപ്പരിശോധന ഹരാജികളും തമ്മിൽ ബന്ധം ഉണ്ടെന്ന് സംസ്ഥാന സര്ക്കാര് കോടതിയിൽ വാദിച്ചു. ദേവസ്വം ബോർഡ്‌ അംഗങ്ങളെ തെരഞ്ഞെടുക്കാൻഹിന്ദുക്കളായ ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും ആണ് വോട്ടവകാശം ഉള്ളത്. പ്രത്യേക വിഭാഗമായി പരിഗണിച്ച് ഭക്തർക്ക് വോട്ടവകാശം നൽകണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിക്കാൻ ആകില്ലെന്നാണ് ശബരിമല കേസിൽ ഭരണ ഘടന ബെഞ്ച് വിധിച്ചിരിക്കുന്നത്. ഇൗ സാഹചര്യത്തിൽ ശബരിമല കേസിലെ പുനപരിശോധന ഹരജികൾ തീർപ്പക്കുന്നത് വരെ കേസ് മാറ്റി വെക്കണം എന്ന് സര്ക്കാര് ആവശ്യപ്പെട്ടു.കേഷ്ത്രത്തിന്റെ ദൈനം ദിന കാര്യങ്ങൾക്ക് വേണ്ടിയാണ് ബോർഡ് രൂപീകരിച്ചതെന്നും ക്ഷേത്ര വരുമാനം വകമാറ്റുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു .സര്ക്കാര് സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം വേണമെന്ന ഹരജിക്കരുടെ ആവശ്യം കോടതി അനുവദിച്ചു. ഹരജികൾ ഇൗ മാസം 31ന് വീണ്ടും പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here