പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് അവസാനിക്കും; സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് അവസാനിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ട് നിന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 4500 ഓളം പ്രതിനിധികൾ പങ്കെടുത്തു
പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പ്രവാസികളുടെ പങ്ക് എന്ന ആശയത്തെ മുൻനിർത്തി നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് അവസാനിക്കും. സമാപന സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.മൂന്ന് ദിവസമായി വരാണാസിയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിച്ചത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ വംശജരായ ജനപ്രതിനിധികളുടെ യോഗവും ഇന്നലെ നടന്നു. കോൺഗ്രസ്സ് രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും, ഇത് കഴിഞ നാലു വർഷം കൊണ്ട് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിനു സാധിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തിൽ അവകാശപെട്ടിരുന്നു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടക്കുന്ന സമ്മേളനത്തിൽ, പ്രവാസി പിന്തുണ ഉറപ്പാക്കുന്ന സുപ്രധാന നടപടികൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സമ്മേളനത്തിനു ശേഷം പ്രധിനിധികൾ പ്രയാഗ് രാജിലെ കുംഭമേളയിലും, തുടർന്ന് ഡൽഹിയിലെത്തി റിപബ്ലിക്ക് ദിന പരിപാടികളിലും പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here