കിവീസ് പരമ്പര; കോഹ്‌ലിക്ക് വിശ്രമം

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചതിനു പിന്നാലെയാണ് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനം. പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20 യിലും കോഹ്‌ലി കളിക്കില്ല. ഈ മത്സരങ്ങളില്‍ കോഹ്‌ലിക്ക് പകരം ഉപനായകന്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കും. രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനത്തില്‍ കോഹ്‌ലി കളിക്കും. അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്‍പിലാണ്. ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന വിദേശ പരമ്പരയാണ് ന്യൂസിലാന്‍ഡിലേത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here