Advertisement

താൽക്കാലിക ജീവനക്കാർക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

January 23, 2019
0 minutes Read
crisis continues in ksrtc 389 services stopped in state

താൽക്കാലിക ജീവനക്കാരനായിരിക്കെയുളള സേവനകാലാവധിയും പെൻഷനും പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ്സ് എകെ സിക്രി അദ്ധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആർ ടി സി നൽകിയ അപേക്ഷയും കോടതിയുടെ പരിഗണനയിൽ എത്തും.

മാസം നൂറ്റിപത്ത് കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഹൈക്കോടതി വിധി നടപ്പാക്കിയാൽ അടച്ചുപൂട്ടേണ്ടി വരുമെന്നും ചൂണ്ടികാട്ടി കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നാനൂറ്റിയിരുപത്തിയെട്ട് കോടിയുടെ അധികബാധ്യതയുണ്ടാകുമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top