Advertisement

കരിങ്കടലിലെ കപ്പലപകടത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യക്കാരും

January 23, 2019
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യയ്ക്ക് സമീപം കരിങ്കടലിലുണ്ടായ കപ്പൽ അപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു. 15 ഇന്ത്യാക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മലയാളിയുള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തി. ആറുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കാണാതായ ആറ് ഇന്ത്യക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ചയാണ് ടാന്‍സാനിയക്ക് സമീപം കരിങ്കടലില്‍ രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ചത്. ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഇരു കപ്പലിലുമായി ആകെ 31 ജീവനക്കാരുണ്ടായിരുന്നതില്‍ 14 പേരും കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച പ്രാദേശിക സമയം ആറ് മണിയോടെ കരിങ്കടലിൽ വച്ച് രണ്ട് ചരക്കുകപ്പലുകൾക്ക് തീ പിടിക്കുകയായിരുന്നു. ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്സ്ട്രോ എന്നീ ടാൻസാനിയൻ കപ്പലുകൾക്കാണ് തീ പിടിച്ചത്. ഒരു കപ്പലിൽ നിന്ന് അടുത്തതിലേക്ക് കടലിൽ വച്ച് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement