Advertisement

വീഡിയോ കോണ്‍ മേധാവി ദീപക് കൊച്ചാറിനെതിരെ സിബിഐ കേസ്

January 24, 2019
0 minutes Read
cbi registers case aganst deepak kochhar

ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വീഡിയോ കോണ്‍ മേധാവി ദീപക് കൊച്ചാറിനെതിരെ സിബിഐകേസ് രജിസ്റ്റർ ചെയ്തു. 3250 കോടി രൂപയുടെ ക്രമക്കേട് വായ്പ നല്‍കിയതിലൂടെ ഉണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. വീഡിയോകോൺ ഇൻഡസ്ട്രീസിന്റെ നരിമാൻ പോയിന്റിലെ ആസ്ഥാനത്തും ഔറംഗാബാദിലെ ാേഫീസുകളിലും സിബിഐ റെയ്ഡ് നടക്കുന്നുണ്ട്.

ഐസിഐസിഐ ബാങ്കിന്‍റെ മുന്‍ മേധാവി ഛന്ത കൊച്ചാറിന്‍റെ ഭർത്താവാണ് ദീപക്. മൂബൈയിലെയും ഔറംഗബാദിലെയും വീഡിയോ കോണിന്‍റെയും ന്യു പവറിന്‍റെയും ഓഫിസുകളുകളില്‍ സി ബി ഐ റെയ്ഡ് നടത്തുകയാണ്. വായ്പ ക്രമക്കേട് ആരോപിക്കപ്പെട്ടതിനെ തുടർന്ന് ഛന്ത കൊച്ചാർ നേരത്തെ ഐ സി ഐ സി ബാങ്കിന്‍റെ തലപ്പത്ത് നിന്ന് രാജി വെച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top