കൈക്കൂലി കേസ്; ജി.എസ്.ടി സൂപ്രണ്ടിനെ സിബിഐ അറസ്റ്റ് ചെയ്തു

കൈക്കൂലി കേസില്‍ ചാലക്കുടിയിലെ ജി.എസ്.ടി ഓഫീസ് സൂപ്രണ്ടിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നടത്തറ കൈനൂര്‍ വീട്ടില്‍ കണ്ണന്‍ ആണ് അറസ്റ്റിലായത്. സൗത്ത് ജംഗ്ഷനിലെ ഗോകുലം കാറ്ററിംഗ് ഉടമ സത്യനില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
വൈകുന്നേരം നാലുമണിയോടെയാണ് ചാലക്കുടിയിലെ ഹോട്ടലില്‍ വച്ച് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ജി.എസ്.ടി സുപ്രണ്ട് കണ്ണനെ പിടികൂടിയത്. ചാലക്കുടിയില്‍ കാറ്ററിങ് യൂണിറ്റ് നടത്തുന്ന വ്യക്തിയില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷം രൂപ കൈകൂലി ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപ ആദ്യഘട്ടത്തിലും ബാക്കി തുക പിന്നീട് നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉദ്യാഗസ്ഥന്‍ കൈക്കുലി ആവശ്യപ്പെട്ട വിവരം പരാതിക്കാരന്‍ വിജിലസിനെ അറിയിച്ചു.
സമീപ പ്രദേശങ്ങളിലെ നിരവധി ആളുകളില്‍ നിന്ന് ഇയ്യാള്‍ ഇത്തരത്തില്‍ കൈകൂലി ആവശ്യപ്പെട്ടതായാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന വിവരം. ജി.എസ്.ടി സംബന്ധിച്ച ആരോപണമായതിനാല്‍ സി.ബി.ഐ നേരിട്ട് അറസ്റ്റിലേക്ക്
നീങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here