സുഹൃത്തിനെ വെട്ടി നുറുക്കി ഫ്‌ളഷ് ചെയ്തു; ക്രൂരകൃത്യം പുറംലോകം അറിഞ്ഞത് സീവേജ് സിസ്റ്റത്തിൽ ബ്ലോക്ക് വന്നതോടെ

മുംബൈയിൽ സീവേജ് സിസ്റ്റത്തിൽ തടസ്സം സൃഷ്ടിച്ച് മനുഷ്യ മാംസം. മുംബൈയിലെ ബച്രാജ് പാരഡൈസ് സൊസൈറ്റിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇത് വഴിതെളിച്ചത്് മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ക്രൂര കൊലപാതകത്തിലേക്കാണ്.
സീവേജിൽ നിന്ന് ലഭിച്ച മനുഷ്യ മാംസത്തെ കുറിച്ചുള്ള അന്വേഷണം പോലീസിനെ കൊണ്ടെത്തിച്ചത് ഗണേഷ് വിത്തൽ കൊൽഹാട്ടകർ എന്ന 58 കാരന്റെ കൊലപാതകത്തിലേക്കാണ്. ഒരു ലക്ഷത്തിന്റെ ലോൺ തിരിച്ചടക്കാത്തതിനാണ് സുഹൃത്ത് പിന്റോ ഗണേശിനെ കൊലപ്പെടുത്തുന്നത്.

Ganesh Vitthal Kolhatkar (Deceased Person)
വീട്ടിലെ ഫർണീച്ചറും മറ്റും മാറ്റാൻ സഹായിക്കുക എന്ന വ്യാജേന പിന്റോ ഗണേശിനെ ജനുവരി 16ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് ഇരുവരും മദ്യപിച്ച് വായ്പ്പയെ ചൊല്ലി തർക്കം ആരംഭിച്ചു. ഇതിന് ശേഷമാണ് കൊലപാതകം നടക്കുന്നത്.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനാണ് ഗണേശിന്റെ മൃതദേഹം വെട്ടി നുറുക്കി കഷ്ണങ്ങളാക്കി ടോയ്‌ലെറ്റിൽ ഫ്‌ളഷ് ചെയ്തത്. എല്ലുകൾ വേർതിരിച്ച് ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞു.
പിന്നീട് സീവേജിൽ തടസ്സം നേരിട്ടപ്പോൾ ഇത് പരിശോധിച്ച് മനുഷ്യമാംസം ലഭിച്ച സീവേജ് വൃത്തിയാക്കുന്നവരാണ് വിവരം പോലീസിൽ അറിയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here