Advertisement

ബന്ധുനിയമനം വീണ്ടും നടന്നുവന്ന ആരോപണവുമായി യൂത്ത് ലീഗ്

January 24, 2019
Google News 0 minutes Read
pk firoz

ബന്ധുനിയമനം വീണ്ടും നടന്നുവന്ന ആരോപണവുമായി യൂത്ത് ലീഗ് രംഗത്ത് . നിയമനം നടത്തിയത് ചൂണ്ടിക്കാട്ടി മന്ത്രി കെ ടി ജലീൽ തന്നെ സംരക്ഷിക്കുന്നതിന് കോടിയേരി ബാലകൃഷ്ണനെ ബ്ളാക് മെയിൽ ചെയ്തുവെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു . മുൻ സിപിഐഎം എംഎൽഎ കോലിക്കോട് എൻ കൃഷ്ണൻ നായരുടെ ബന്ധുവിന് വേണ്ടി പ്രത്യേകം തസ്തിക സൃഷ്ടിച്ചുവെന്നും അനർഹമായ നിയമനം നടത്തിയെന്നുമാണ് ആരോപണം .

മുൻ എംഎൽഎയും സിപിഎം നേതാവുമായ കോലിക്കോട് എൻ കൃഷ്ണൻ നായരുടെ ബന്ധുവിന് വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരളാ മിഷനിൽ പ്രത്യേകം തസ്തിക സൃഷിടിച്ചുവെന്നും അനര്‍ഹമായ നിയമനം നടത്തിയെന്നുമാണ് ആരോപണം. കൃഷ്ണൻ നായരുടെ സഹോദരനും സിപിഐ സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ ദാമോദരൻ നായരുടെ മകൻ ഡിഎസ് നീലകണ്ഠനെ ഡെപ്യൂട്ടി ടെക്നിക്കൽ ഡയറക്റ്റർ എന്നപേരിൽ പുതിയ തസ്തിക ഉണ്ടാക്കി നിയമിക്കുകയായിരുന്നു. ടെക്നിക്കൽ ഡയറക്ടർ പദവിയിൽ നിയമിക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടതാണ് പുതിയ തസ്തിക നിർമ്മിച്ചു നിയമിക്കാൻ കാരണമായതെന്നും ഫിറോസ് ആരോപിച്ചു. നിയമനം നടക്കുന്ന സമയത്ത് അതിനേക്കാൾ യോഗ്യത ഉണ്ടായിരുന്ന വ്യക്തിയെ അവഗണിച്ചാണ് ഡിഎസ് നീലകണ്ഠനെ നിയമിച്ചതന്നും കാലാവധി വ്യക്തമാക്കാതെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചതിന് ശേഷം 5 വർഷത്തെ കാലവധിക്ക് നിയമനം നൽകിയത് കേട്ടുകേൾവി ഇല്ലാത്തതാണ്. ഒരേ തുല്യതയുളള പദവിയിൽ നീലകണ്ഠന് മാത്രം ഉയർന്ന ശമ്പളമാണ് നല്കുന്നതന്നും ഫിറോസ് പറഞ്ഞു. നിലവിലെ കോഴിക്കോട് ജില്ലാ കളക്ടർ സാംബാ റാവു ഐഎഎസിന്റെ സഹായത്തോടെയായിരുന്നു നിയമനമെന്നും അദ്ദേഹം ആരോപിച്ചു.

ബന്ധുയനിയമന വിവാദതത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഈ വാ തുറന്ന് സംസാരിക്കാന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ലോകസഭാ തഗിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് മൂന്ന് സീറ്റുകളേക്കാൾ അർഹിക്കുന്നുണ്ടെന്നും പികെ ഫിറോസ് കോഴിക്കോട് പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here