രഞ്ജി ട്രോഫി; തകര്‍ന്നടിഞ്ഞ് കേരളത്തിന്റെ ബാറ്റിംഗ് നിര

സ്വപ്‌ന ഫൈനല്‍ ലക്ഷ്യം വച്ച് സെമി പോരാട്ടത്തിനിറങ്ങിയ കേരളത്തിന് തിരിച്ചടി. നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ കേരളത്തിന്റെ ബാറ്റിംഗ് നിര. ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് 47 റണ്‍സിനിടെ ആറ് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. 22 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബി കൂടി പുറത്തായതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.
വിദര്‍ഭയ്ക്ക് വേണ്ടി ഉമേഷ് യാദവ് നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഗുര്‍ബാനി രണ്ട് വിക്കറ്റ് നേടി. ഉമേഷ് യാദവിന്റെ ബൗളിംഗിന് മുന്‍പില്‍ തകര്‍ന്നടിയുകയായിരുന്നു കേരള ടീം. ടോസ് നേടിയ വിദര്‍ഭ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വിരലിന് പരിക്കേറ്റ സഞ്ജു സാംസണിന് പകരം അരുണ്‍ കാര്‍ത്തിക് ടീമില്‍ ഇടംനേടി. ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ കൃഷ്ണഗിരിയില്‍ നടക്കുന്ന സെമി ഫൈനല്‍ കടമ്പ കേരളം കടക്കണം. ഇതിന് നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here