മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിച്ച് വാങ്ങണമെന്ന് ഇ കെ സുന്നി മുഖപത്രം; അത് അവരുടെ അഭിപ്രായമെന്ന് കെ പി എ മജീദ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിച്ച് വാങ്ങണമെന്ന് ഇകെ സുന്നി മുഖപത്രം. വെല്ലുവിളി ഏറ്റെടുക്കാനും സമവായ ശൈലി അവസാനിപ്പിച്ച് ലീഗ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാനും ലീഗ് തയാറാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അതേസമയം, ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് മൂന്നാം സീറ്റ് ചോദിച്ചു വാങ്ങണമെന്ന വാര്‍ത്ത അവരുടെ അഭിപ്രായമാണെന്ന് കെ പി എ മജീദ് പറഞ്ഞു. സീറ്റുകളില്‍ സംബന്ധിച്ച വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും സീറ്റ് ധാരണയായെന്ന് കെപിസിസി അധ്യക്ഷന്റെ അഭിപ്രായത്തെക്കുറിച്ച് അറിയില്ലെന്നും കെപിഎ മജീദ് കോഴിക്കോട് പറഞ്ഞു.
‘മൂന്നാമത്തെ സീറ്റ് മുസ്ലീം ലീഗിന് വെല്ലുവിളിയോ’ എന്ന തലകെട്ടോടെയാണ് മുസ്ലീം ലീഗിനെ നിശിതമായ വിമര്‍ശിച്ചുകൊണ്ടുളള ഇ കെ സുന്നി മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗം. തോല്‍ക്കുന്ന സീറ്റാണെങ്കില്‍പ്പോലും മൂന്നാം സീറ്റ് മുസ്ലീം ലീഗ് ചോദിച്ച് വാങ്ങണം. എല്ലാം സമവായത്തിലൂടെ പരിഹരിക്കുന്ന ശൈലി അവസാനിപ്പിച്ച് വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറാകണം. മൂന്നാം സീറ്റ് ആവശ്യത്തെ മുന്‍നിര്‍ത്തി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനെക്കുറിച്ചും മുഖപ്രസംഗം പറഞ്ഞുവെക്കുന്നു. മൂന്നാം സീറ്റെന്നത് പ്രവര്‍ത്തകരുടെ പൊതുവികാരമാണെന്നും ലീഗ് ഈ പൊതുവികാരത്തിന് എതിരായി പ്രവര്‍ത്തിക്കുകയാണന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. അതിനിടെ ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് അഡ്വ കെഎന്‍എ ഖാദറും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും വ്യക്തമാക്കി.
സീറ്റ് ചോദിക്കാനുളള അവകാശം എല്ലാ കക്ഷികള്‍ക്കുമുണ്ടെന്നും അത് കൊടുക്കാതിരിക്കാനുളള അവകാശം യുഡിഎഫിന് ഉണ്ടെന്നുമായിരുന്നു ഇക്കാര്യത്തില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here