‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം’; പ്രിയാനന്ദനനെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

സംവിധായകന്‍ പ്രിയാനന്ദനനെതിരായ അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമായി വേണം ഇതിനെ കാണാന്‍. അസഹിഷ്ണുത വളര്‍ന്നതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്് പറഞ്ഞു.
പ്രിയാനന്ദനനെതിരെ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആക്രമണം നടന്നത്. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപം പ്രിയാനന്ദന് നേരെ ചാണകവെള്ളം തളിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പാല് വാങ്ങാന്‍ സമീപത്തെ കടയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പ്രിയാനന്ദനന്റെ ചെവിക്ക് പരിക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സരോവറാണ് ആക്രമിച്ചതെന്ന് പ്രിയാനന്ദനന്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ പ്രിയാനന്ദനന്‍ ഫെയ്‌സ്ബുക്കിലെഴുതി കുറിപ്പ് വിവാദമായിരുന്നു. വിവിധ കോണില്‍ നിന്നും അദ്ദേഹത്തിനെതിരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. അക്രമം ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ചയാണെന്ന് പ്രിയാനന്ദനന്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here