മുനമ്പം മനുഷ്യക്കടത്ത്; പ്രതികളെ ആലുവ സബ് ജയിലിലേക്ക് മാറ്റി

munambam human trafficking culprits moved aluva sub jail

മുനമ്പം മനുഷ്യക്കടത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു. അനിൽ കുമാർ, പ്രഭു,രവി സനൂപ് എന്നിവരെയാണ് പറവൂർ ഫസ്റ്റ് ക്ലാസ്സ് കോടതി മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തത്. പ്രതികളെ ആലുവ സബ് ജയിലിലേക്ക് മാറ്റി. അനധികൃത കുടിയേറ്റം കൂടാതേ എമിഗ്രേഷന്‍ ആക്ട്, ഫോറിന്‍ റിക്രൂട്ടിങ്ങ് ആക്ട്, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹിയില്‍വെച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രഭുവിനെ പൊലീസ് പിടികൂടിയത്. യാത്രയ്ക്കുള്ള പണം തികയാത്തതിനാല്‍ മടങ്ങുന്നതിനിടെയായിരുന്നു പ്രഭു പിടിയിലായത്. ചോദ്യം ചെയ്യലില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളായിരുന്നു പ്രഭു പൊലീസിന് കൈമാറിയത്.

കൊച്ചിയില്‍ നിന്ന് മുമ്പും മനുഷ്യക്കടത്ത് നടന്നതായി പ്രഭു പൊലീസിന് മൊഴി നല്‍കി. 2013ലാണ് മനുഷ്യക്കടത്ത് നടന്നതെന്നായിരുന്നു മൊഴി. മുനമ്പത്ത് നിന്ന് 70 പേര്‍ മത്സ്യബന്ധന ബോട്ടില്‍ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെത്തിയെന്നും അഭയാര്‍ത്ഥി വിസയില്‍ രണ്ടരവര്‍ഷം ജോലിചെയ്തുവെന്നും പ്രഭു വെളിപ്പെടുത്തി. സ്റ്റോബറി തോട്ടത്തിലായാരുന്നു ജോലി. ദിവസം 150 ഡോളര്‍ കൂലിയായി ലഭിക്കുമായിരുന്നെന്നും പ്രഭുവിന്റെ മൊഴിയിലുണ്ട്. രണ്ടര വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. പിന്നീട് ഓസ്‌ട്രേലിയന്‍ പൊലീസിന്റെ പിടിയിലാകുകയും അവിടെ നിന്ന് തിരികെ ഇന്ത്യയിലേക്ക് നാടുകടത്തുകയുമായിരുന്നുവെന്നും പ്രഭു വ്യക്തമാക്കിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More