Advertisement

മുനമ്പംവഴി നടന്നത് മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന് പൊലീസ്

January 25, 2019
Google News 0 minutes Read
munambam issue was illegal migration not human trafficking says police

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമെന്നും കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ.മുനമ്പത്ത് നിന്നും 100 ലധികം ആളുകളെ വിദേശത്തേയ്ക്ക് അനധികൃതമായി കൊണ്ടുപോയ കേസിൽ ദയ മാത ബോട്ടിന്റെ ഉടമ അനിൽ കുമാർ അടക്കം 3 പേരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.

പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് എമിഗ്രേഷൻ ആക്ട് വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ. കൊച്ചിയിൽ നിന്നും മുൻപും ആളുകളെ അനധികൃതമായി മത്സ്യ ബന്ധന ബോട്ടിൽ വിദേശത്തേയ്ക്ക് കൊണ്ടുപോയിട്ടുള്ളതായി പ്രതി പ്രഭുവിന്റെ മൊഴി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here