പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ വിട്ടു നിന്നു; ആളൊഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് കുമ്മനം രാജശേഖരന്‍

പൗരത്വ ബില്ലിലുള്ള പ്രതിഷേധമറിയിച്ച് ജനങ്ങള്‍ വിട്ടു നിന്നതോടെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അഭിസംബോധന ചെയ്തത് ആളൊഴിഞ്ഞ മൈതാനത്തെ. മന്ത്രിമാരും എംഎല്‍എമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതിര്‍ത്തി സംരക്ഷണത്തിനുള്ള പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കുമ്മനം പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. പൊതുജനങ്ങളാരും പരിപാടിയില്‍ പങ്കെടുത്തില്ല. വേദിക്ക് സമീപം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ അണിനിരന്നെങ്കിലും സമാധാനപരമായാണ് ചടങ്ങുകള്‍ നടന്നത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കനത്ത് സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here