മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷികള്‍ കേരളത്തിലെത്തുന്നു; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ചില ദേശാടന പക്ഷികൾക്ക് നമ്മുടെ നാട് ഇഷ്ട ഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആപത്ത് വരാൻ പോകുന്നുണ്ടെന്ന് നാം ചിന്തിക്കണം. മരുഭൂമികളിൽ മാത്രം കാണുന്ന ഈ പക്ഷികൾ കേരളത്തിലേക്ക് വരുന്നത് വല്ലാത്ത മുന്നറിയിപ്പാണെന്നും പിണറായി കണ്ണൂരിൽ പറഞ്ഞു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം.
കേരളത്തിന്റെ അതിസമ്പന്നമായ ജൈവവൈവിധ്യ കലവറ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയും ഏറ്റവും പ്രധാന ചുമതലയാണ‌്. ജൈവവൈവിധ്യ സമ്പത്ത് ഏതൊരു നാടിന്റെയും ജീവനാഡിയാണ്. ആ നാഡീസ്പന്ദനം നിലനിര്‍ത്തക്കൊാണ്ടുപോകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അത് ജൈവ വൈവിധ്യബോര്‍ഡിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ചയെ നേരിടുന്നതിന് യോജിച്ച കാസര്‍കോടന്‍ ഇനമായ വെള്ളത്തൂവല്‍’ നെല്ല് പറയിലേക്ക് നിറച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here