Advertisement

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം; ദുരൂഹത ഇല്ലെന്ന് പോലീസ്

4 hours ago
Google News 2 minutes Read

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണം എന്നാണ് നിഗമനം. അതേസമയം വിദഗ്ധ സംഘത്തിൻ്റെ പരിശോധന കെട്ടിടത്തിൽ നടക്കുകയാണ്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ സ്റ്റാൻഡിലെ വ്യാപാരശാലയ്ക്ക് തീപിടിച്ചത്. ഏഴു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. നിലവിൽ ഈ തീപിടുത്തത്തിൽ ദുരുഹത ഇല്ലെന്നാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട്. അതേ സമയം വിദഗ്ധ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. ഫയർ ഫോഴ്സ് , ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്,പൊലിസ് ബോംബ് – ഡോഗ് സ്ക്വാഡ്,എന്നിവരാണ് പരിശോധന നടത്തുന്നത്. അതേസമയം കൃത്യമായ അന്വേഷണം നടക്കുമെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ്പ് പറഞ്ഞു.

Read Also: ‘വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കെന്ന് മറുപടി’; മോഷണം ആരോപിച്ച് ദളിത് സ്ത്രീയ്ക്ക് നേരെ പൊലീസിന്റെ ക്രൂരത

വസ്ത്ര വ്യാപാരശാലയുടെ പങ്കാളികൾ തമ്മിൽ രണ്ടാഴ്ച മുൻപ് തർക്കം ഉണ്ടായിരുന്നു. ഉടമ മുകുന്ദന പാർട്ണറായ പ്രകാശൻ ആക്രമിച്ചിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട മറ്റൊരു തർക്കവും പാർട്ണർമാർ തമ്മിലുണ്ടായിരുന്നു ഇതുൾപ്പെടെ കസബ പൊലിസ് രജിസ്റർ ചെയ്ത കേസിൽ അന്വേഷിക്കുന്നുണ്ട്. വിദഗ്ധ സംഘം പരിശോധന റിപ്പോർട്ട് ജില്ലാ കലക്ടർക്കും സംസ്ഥാന ഫയർഫോഴ്സ് മേധാവി യ്ക്ക് കൈമാറും.

Story Highlights : Kozhikode Fire accident Preliminary report of police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here