Advertisement

പേരാമ്പ്ര മുസ്ലിം പള്ളിക്കുനേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്ന വ്യാജ പ്രചരണം; യൂത്ത് ലീഗ് നേതാവിനെതിരെ കേസ്

January 27, 2019
Google News 0 minutes Read
perambra mosque attack

പേരാമ്പ്ര മുസ്ലിം പള്ളിക്കുനേരെ സിപിഐഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്ന് വ്യാജ പ്രചാരണം നടത്തിയതിന് യൂത്ത് ലീഗ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ ആണ് കലാപാഹ്വാനത്തിന് കേസെടുത്തത്. പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമെന്ന് നജീബ് 24നോട് പ്രതികരിച്ചു. ഈ മാസം മൂന്നാം തീയ്യതി നടന്ന ഹർത്താൽ ദിനത്തിലാണ് പേരാമ്പ്ര പള്ളിക്കുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ സിപിഐഎം ചെറുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി അതുൽ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൊട്ടു പുറകെ ജനുവരി അഞ്ചിന് യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ  “എന്തിനാണ് സഖാക്കളെ പേരാമ്പ്ര പള്ളിക്ക് നേരെ ബോംബെറിഞ്ഞത്..” എന്ന് പോസ്റ്റിട്ടിരുന്നു. ഇതി പിന്നാലെ   ഇരു വിഭാഗങ്ങൾ തമ്മിൽ ലഹള ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടുകൂടി അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ , നജീബ് കാന്തപുരത്തിനെതിരെ പൊലീസിൽ പരാതി നൽകി.  പോസ്റ്റ് വിവാദമായതോടെ പള്ളിക്ക് നേരെ ബോംബെറിഞ്ഞത് എന്ന ഭാഗം നജീബ് കാന്തപുരം തിരുത്തി . എന്തിനായിരുന്നു ആക്രമണം നടത്തിയത് എന്നാക്കി ആണ് പോസ്റ്റ് തിരുത്തിയത്.
ഐപിസി 153 അടക്കം വിവിധ വകുപ്പുകൾ പ്രകാരം, ഇരു വിഭാഗങ്ങൾ തമ്മിൽ ലഹളയ്ക്ക് ആഹ്വാനം ചെയ്തതിന് നജീബ് കാന്തപുരത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേരാമ്പ്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പൊലീസിന്റെത് സിപിഐഎമ്മിന്റെ മുഖം രക്ഷിക്കൽ നടപടിയാണെന്ന് നജീബ് കാന്തപുരം 24 നോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here