ഹര്‍ത്താല്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി

ഹര്‍ത്താല്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ നിയമനിര്‍മ്മാണ് പിന്നീട് ആലോചിക്കും. സംസ്ഥാനത്ത് അക്രമം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടന്നത്. അക്രമികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് സംസ്ഥാനത്ത് ശാന്തമായ അന്തരീക്ഷം തിരിച്ച് വന്നത്. ഒരു കോടി രൂപയുടെ സ്വകാര്യ സ്വത്താണ് ഹര്‍ത്താലില്‍ നശിപ്പിക്കപ്പെട്ടത്. 2843022 രൂപയുടെ നഷ്ടം സംസ്ഥാനത്തിനും ഉണ്ടായി
മഞ്ചേശ്വരത്ത് വര്‍ഗ്ഗീയ കലാപത്തിന് ബോധപൂര്‍വ്വമായ നീക്കമാണ് ഉണ്ടായത്. കേരളത്തിന്റെ വികസനത്തിന് എതിര് നില്‍ക്കുന്നവരാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും കേരളത്തിന്റെ വികസനത്തില്‍ പങ്കാളികള്‍ ആകാത്തവരാണ് അവരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here