Advertisement

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചകൾ ഇന്ന് ആരംഭിക്കും

January 28, 2019
Google News 1 minute Read
niyamasabha

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചകൾ നിയമസഭയിൽ ഇന്ന് ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനകീയ വിഷയങ്ങളുയർത്തി ഭരണ-പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഏറ്റുമുട്ടും. കെഎസ്ആർടിസി പിരിച്ചുവിട്ട എം പാനൽ കണ്ടക്ടർമാരുടെ വിഷയവും പ്രളയാനന്തര പുനർനിർമാണത്തിലെ വീഴ്ചകളും ശബരിമല സ്ത്രീപ്രവേശനവും ഉൾപ്പെടെ ഉയർത്തി സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള തയ്യറെടുപ്പുകൾ ഭരണപക്ഷവും സ്വീകരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭരണ-പ്രതിപക്ഷ അംഗങ്ങൾക്ക് നിയമസഭയിൽ നേർക്കു നേർ ഏറ്റുമുട്ടാൻ ലഭിക്കുന്ന അവസാന അവസരം കൂടിയാണ് ഈ സഭാ സമ്മേളനം. 31 നാണ് ബജറ്റ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here