മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം; പരമ്പരയും സ്വന്തം

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സെന്ന ലക്ഷ്യം 43 ഓവറിലാണ് ഇന്ത്യ മറികടന്നത്.തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ 3-0 ത്തിന് പരമ്പരയും സ്വന്തമാക്കി. രോഹിത്ശര്‍മ്മ (62) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (60) എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയ തീരമണിഞ്ഞത്. രണ്ടാം വിക്കറ്റില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിതും കോഹ്‌ലിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
28 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ട്രെന്റ് ബൗള്‍ട്ടിന്റെ പന്തില്‍ സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ക്കു ക്യാച്ച് നല്‍കിയായിരുന്നു ധവാന്റെ മടക്കം. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ 40 റണ്‍സുമായി അമ്പാട്ടി റായുഡുവും 38 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്നാണ് വിജയലക്ഷ്യത്തിലെത്തിച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 49 ഓവറില്‍ 243 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. മികച്ച ടോട്ടല്‍ ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് 10 ഓവറിലാണ് കോളിന്‍ മണ്‍റോ(7) യുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗുപ്റ്റിലും (13) വീണതോടെ കിവീസിന്റെ കാര്യം പരുങ്ങലിലായി. തുടര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റോസ് ടെയ്‌ലറും (93) ടോം ലാഥവും ( 51) നടത്തിയ ചെറുത്തുനില്‍പ്പാണ് ന്യൂസീലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
മുഹമ്മദ് ഷമി 3 വിക്കറ്റും യുസ്‌വേന്ദ്ര ചാഹല്‍,ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.മുഹമ്മദ് ഷമിയാണ് കളിയിലെ താരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here