Advertisement

നിയമസഭക്കു മുന്നിൽ കെഎസ്ആർടിസി എം പാനൽ ജീവനക്കാരുടെ ശയനപ്രദക്ഷണ പ്രതിഷേധം

January 28, 2019
Google News 1 minute Read

നിയമസഭക്കു മുന്നിൽ കെഎസ്ആർടിസിയിൽ നിന്നു പിരിച്ചുവിട്ട എം പാനൽ ജീവനക്കാരുടെ ശയനപ്രദക്ഷണ പ്രതിഷേധം.ഗതാഗത മന്ത്രി വെറും നോക്കുകുത്തി മാത്രമെന്ന് രമേശ് ചെന്നിത്തല ടോമിൻ തച്ചങ്കരിയെ MD സ്ഥാനത്തു നിന്ന് മാറ്റണമെന്നും സമരത്തിനു ഐക ദാർഡ്യവുമായി എത്തിയ രമേശ് ചെന്നിത്തല പറഞ്ഞു

കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധച്ചതോടെ എം പാനൽ ജീവനക്കാർ നിയമസഭയക്കു മുന്നിൽ ശയന പ്രഭക്ഷണ സമരം ആരംഭിച്ചു.സഭ ബഹിഷ്കരിച്ച പ്രതിപക്ഷാംഗങ്ങൾ സമരത്തിനു ഐക്യദാർഡ്യവുമായി എത്തി. ഗതാഗത വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി കെഎസ്ആർടിസി എംഡിയാണ് ഭരണം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞ

അതെസമയം വിഷയം കോടതി പരിഗണനയുള്ളതുകൊണ്ട് അന്തിമ വിധി വരുന്നവരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനം ഇതിനിടയിൽ വിഷയം സഭയിൽ ചർച്ച ചെയ്യുന്നത് എം പാനലുകാർക്ക് എതിരായ വിധിയുണ്ടാകാൻ കാരണമാകുമെന്നു ഗതാഗത വകുപ്പ് മന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടിയായി പറഞ്ഞത് .സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകുന്നതു വരെ സമരം തുടരുവാനാണ് എം പാനൽ ജീവനക്കാരുടെ തീരുമാനം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here